Your SEO optimized title

സരസിലെ ഭക്ഷ്യമേളയിൽ കുടുംബശ്രീയുടെ സ്വന്തം കപ്പകൾ സ്റ്റാറാകുന്നു.

പാർവതി കെ ജയൻ

കുന്നംകുളം : ചെറുവത്തൂർ മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ സരസ്‌ മേളയിൽ കുടുംബശ്രീ പ്രവർത്തകരുടെ വിവിധ യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന കപ്പകളാണ് വിതരണം ചെയ്യുന്നത്.
ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തുന്ന മേളയിൽ ഭക്ഷണ ശാലകളിലെ തിരക്കൊന്ന് കാണേണ്ടതു തന്നെയാണ്.
ആവശ്യാനുസരണമുള്ള കപ്പകൾ സമീപത്തെ മാർക്കറ്റുകളിൽ നിന്ന് ലഭ്യമാകാത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സംഘാടകർ തിരിഞ്ഞത്.

വിവിധ ഭക്ഷണ സംസ്കാരങ്ങൾ ഒരു കലവറ യിൽ ഒരുങ്ങുമ്പോൾ നമ്മുടെ നാടൻ കപ്പ വിഭവങ്ങൾക്ക്‌ ആവശ്യക്കാരും ഏറെയാണ്.
ആലപ്പുഴയുടെ കപ്പയും മീനും കപ്പയും ബീഫും കപ്പയും കക്കയിറച്ചിയും എറണാകുളത്തിന്റെ കപ്പ ബിരിയാണിയ്ക്കുമൊക്കെ വമ്പൻ കച്ചവടമാണ് നടക്കുന്നത്.
ദിവസം ഏകദേശം 150 കിലോ കപ്പവരെ ഇവിടെ ആവശ്യമായി വരുന്നുണ്ട്.പുത്തൂർ,തെക്കുംകര,വടക്കാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ യൂണിറ്റുകളിലെ സംഘക്കൂട്ടുകൃഷി കർഷകരാണ് മേളയിലേക്കുള്ള കപ്പകൾ ഇറക്കാൻ സഹായിക്കുന്നത്.
കടുത്ത വേനലിലും ജലക്ഷാമത്തിലും വെല്ലുവിളികൾ നേരിടുമ്പോഴും മുന്നേറുന്ന വനിത കർഷകർ സംഘാടകർക്കും സംരംഭകർക്കും ഒരുപോലെ ആവേശമാകുന്നു.നിലവിൽ ജില്ലയിൽ ആകെ 5490 സംഘ കർഷകരാണ് ഉള്ളത്.

Leave a Reply

%d bloggers like this: