Your SEO optimized title

പരിമിതികളിലും പതറാതെ ബഡ്സ് വിദ്യാർത്ഥികൾ സരസ് മേളയിൽ

ദിവ്യ വിജയൻ

കുന്നംകുളം: വൈകല്യം തളർത്താത്ത മനസ്സുമായി മേളയിൽ അദ്ഭുതം തീർക്കുകയാണ് ബഡ്സ് സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികൾ.
പൊന്നാനിയിലേയും കുന്നംകുളത്തേയും ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് സരസ് മേളയിൽ ഉത്പന്നങ്ങളുമായി എത്തിയിരിക്കുന്നത്.
ടീച്ചേഴ്സിന്റെ സഹായത്തോടെ പരിശീലനം നേടി ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ് ലറ്റ് ക്ലീനർ തുടങ്ങി നിരവധി ശുചീകരണ ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ നഗരസഭ തന്നെയാണ് ശേഖരിച്ച് സ്കൂളിൽ എത്തിച്ച് കൊടുക്കുന്നത്.
ബഡ്സ് എന്നാണ് ഉത്പന്നങ്ങളുടെ പേര്. ജസീല, പ്രവീണ, നിത്യ എന്നീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കുടുംബശ്രീ ഒരുക്കുന്ന ആഴ്ച്ചചന്തയിലും ഉത്പന്നങ്ങൾ വിൽപ്പന നടത്തി വരുന്നുണ്ട്.

കുന്നംകുളം നഗരസഭയിലെ ബഡ്സ് വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിക്കുന്ന മെഴുതിരി, തുണിസഞ്ചി, പേപ്പർ ബാഗ് എന്നിവയും മേളയിലുണ്ട്. സരസ് മേളയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കാൻവാസ് ചിത്രരചനയിലും കുട്ടികൾ പങ്കെടുത്തിരുന്നു.

Leave a Reply

%d bloggers like this: