Your SEO optimized title

സരസ് മേള രാഗസാന്ദ്രമാക്കി ടി എം കൃഷ്ണ

പവിത്ര നാരായണൻ

കുന്നംകുളം: ആസ്വാദക ഹൃദയങ്ങളിൽ സംഗീത സാന്ദ്രമായ വിസ്മയ രാവൊരുക്കി ടി. എം കൃഷ്ണ.
കുന്നംകുളം ചെറുവത്തൂരിൽ നടക്കുന്ന ദേശീയ സരസ് മേളയിയിലാണ് മാഗ്സസെ അവാർഡ് ജേതാവും പ്രശസ്ത കർണാട്ടിക് സംഗീതജ്ഞനുമായ ഡോ. ടി. എം കൃഷ്ണയുടെ കച്ചേരി അരങ്ങേറിയത്.
മാർച്ച്‌ 28 മുതൽ നടക്കുന്ന സരസ് മേള ആറാം ദിവസവും നിറഞ്ഞ ആവേശത്തോടെ മുന്നോട്ട് പോകുന്നു.
വ്യത്യസ്തമായ കാഴ്ച്ചകൾക്കും വിവിധ രുചി ഭേദങ്ങൾക്കും പുറമെ മുല്ലശ്ശേരി, മാള എന്നീ സി ഡി എസുകളിലെ പ്രവർത്തകരുടെയും
ഡി ഡി യു ജി കെ വൈ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.
പൊള്ളുന്ന വേനലിൽ മനസിന് കുളിർമ്മ നൽകി സൂഫി ഗസലും മേളയെ ഉത്സവ തുല്യമാക്കി.

രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിവിധ സംരംഭക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുന്നതിനായി 250 ഓളം സ്റ്റാളുകളും
ഓരോ സംസ്ഥാനത്തെയും വൈവിധ്യങ്ങളായ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കുന്നതിനായി “കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടും” മേളയെ ആവേശം ചോരാതെ മുന്നോട്ട് കൊണ്ട് പോകുന്നു.
ഇന്ത്യൻ സംസ്കാര- പൈതൃകത്തിലേക്കുള്ള ഒരു തിരഞ്ഞു നോട്ടം കൂടിയാണ് ദേശീയ സരസ് മേള.

Leave a Reply

%d bloggers like this: