Your SEO optimized title

എല്‍ ഡി എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെരൂക്ഷവിമര്‍ശനവുമായി ശാരദകുട്ടി.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിലാണ് പ്രതികരണം


കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി

സ്ത്രീവിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങള്‍ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്നത് ഗതികേടാണന്നും ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ലെന്നും ശാരദുക്കുട്ടി ഫേസ്ബുക്കില്‍ പറയുന്നു.

സ.വിജയരാഘവന്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികള്‍ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ്. നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
ശാരദകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

Leave a Reply

%d bloggers like this: