Your SEO optimized title

നഗരത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍,പൊലീസ് അന്വേഷണം ഊര്‍ജ്ജിതം.


തൃശൂര്‍:നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പോസ്റ്ററുകള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
ഇതിന് പുറമേ പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മൊബൈല്‍ നമ്പറുകള്‍ വിശദമായി പരിശോധിക്കുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
വയനാട് വൈത്തിരിയില്‍ വെടിയേറ്റ് മരിച്ച സി.പി ജലീലിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക,തണ്ടര്‍ ബോള്‍ട്ട് സേനയെ പിരിച്ച് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞദിവസം് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പുരോഗമന യുവജന പ്രസ്ഥനത്തിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍,

സാഹിത്യ അക്കാദമി പരിസരം ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരുന്നു.

Leave a Reply

%d bloggers like this: