Your SEO optimized title

തുഷാരയെ പട്ടിണിക്കിട്ട് കൊന്ന സംഭവം. കൂടുതല്‍ പേര്‍ പ്രതികളായേക്കും.

മരിച്ച തുഷാരയെ നേരത്തേ മുതല്‍ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം ഇരുവര്‍ക്കും നേരിട്ട് അറിയാവുന്നതാണെന്ന് പൊലീസ് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.

കൊല്ലം. കരുനാഗപ്പള്ളിയില്‍ യുവതിയെ പ്ടിണിക്കിട്ട് കൊലപെടുത്തിയ കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും.
യുവതിയുടെഭര്‍തൃ സഹോദരിയും ഭര്‍ത്താവും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം നിലവില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

കൊല്ലപെട്ട തുഷാരയുടെ ബന്ധുക്കള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനിരിക്കെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

മരിച്ച തുഷാരയെ നേരത്തേ മുതല്‍ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം ഇരുവര്‍ക്കും നേരിട്ട് അറിയാവുന്നതാണെന്ന് പൊലീസ് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.
ഇത് ഇരുവരേയും കേസില്‍ ഇരുവരും പ്രതിയായേക്കുമെന്ന സൂചനയിലാണ് നീക്കം. എ്ന്നാല്‍ അന്വേഷണ സംഘം ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരം പുറത്ത് വിട്ടിട്ടില്ല.
മാര്‍ച്ച് 21നാണ് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര (27) ഭര്‍തൃ ഗ്രഹത്തില്‍ പട്ടിണിമൂലം മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് ഓയൂര്‍ ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ (30), ഭര്‍ത്തൃമാതാവ് ഗീതാലാല്‍ (55) എന്നിവര്‍ റിമാന്റിലാണ്.


ഇവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.തുഷാരയുടെ ബന്ധുക്കളും ചെങ്കുളത്തെ സമീപവാസികളും ജനപ്രതിനിധികളും അടക്കം നൂറിലധികം പേരുടെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ മൊഴികള്‍ താരതമ്യം ചെയ്തുള്ള ചോദ്യം ചെയ്യലിനാകും അന്വേഷണ സംഘം കൂടുതല്‍ പ്രാധാന്യം നല്‍കുക.
സാധാരണ കൊലപാതക കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കേസെന്നും ശാസ്ത്രീയ തെളിവെടുപ്പുകള്‍ വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുഷാരയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പട്ടിണിക്കിട്ടതാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ പ്രതികള്‍ക്കെതിരെ 302-ാം വകുപ്പ് (കൊലക്കുറ്റം) ചുമത്തി.സ്ത്രീധന പീഡന മരണം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീവയ്ക്കായി 304 ബി, 344 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 26ന് കൊട്ടാരക്കരയില്‍ നടക്കുന്ന സിറ്റിംഗില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസ് പരിഗണിക്കും.
ചന്തുലാലിന്റെ വീട്ടില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ദുര്‍മന്ത്രവാദവും അന്വേഷണ പരിധിയിലുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണികിട്ട് കൊലപെടുത്തിയെന്ന വിവരം ഞെട്ടലോടെയാണ് കേരളം തിരിച്ചറിഞ്ഞത്‌. മരിക്കുന്ന സമയത്ത് യുവതിക്ക് 20 കിലോ മാത്രമായിരുന്നു ഭാരം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Leave a Reply

%d bloggers like this: