Your SEO optimized title

രമ്യ ഹരിദാസിനെതിരയാ അധിക്ഷേപം. തിരൂര്‍ ഡി വൈ എസ് പി അന്വേഷിക്കും.

മലപ്പുറം: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സംമ്പന്ധിച്ച പരാതി തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും.
എ. വിജയരാഘവന്‍ കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്.
മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണു നിര്‍ദേശം നല്‍കിയത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസും പരാതി നല്‍കിയിരുന്നു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിധ്യ നിയമനുസരിച്ചും പ്രസ്താവനക്കെതിരേ നടപടിവേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

%d bloggers like this: