Your SEO optimized title

ടൂറിസ്റ്റ് ബസ്സ് നിയത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരാള്‍ക്ക് പരിക്ക്

എടപ്പാള്‍: നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് മെഡിക്കല്‍ ഷോപിലേക്ക്് ഇടിച്ച് കയറി വന്‍ ദുരന്തം ഒഴിവായി.
പറക്കുളത്ത് നിന്നും തീര്‍ത്ഥയാത്രക്ക് പോകുകയായിരുന്ന ടുറിസ്‌റ് ബസ്സാണ് അപകടത്തില്‍ പെട്ടത്.
പറക്കുളം റോഡില്‍ നിന്നും എടപ്പാള്‍ റോഡിലേക്ക് തിരിയേണ്ടിയിരുന്ന ബസ്സ് നിയന്ത്രണം നഷ്ടപെട്ട് തൊട്ടടുത്ത മെഡിക്കല്‍ ഷോപിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതും സ്‌കൂളുകള്‍ക്ക് വേനലവധി യായതിനാല്‍ കടകള്‍ തുറക്കാത്തതും, ദുരന്തം ഒഴിവാകാന്‍ കാരണമായി.


അപകടത്തില്‍ കുന്നംകുളം സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്കുണ്ട്.
ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: