Your SEO optimized title

ലോകസഭാ തെരഞ്ഞെടുപ്പ്.തൃശൂരില്‍ ഇതുവരെ പത്രിക നല്‍കിയത് 7 പേര്‍.

പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും.

തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് 7 പേര്‍. ടി.എന്‍. പ്രതാപന്‍ (ഐ.എന്‍.സി.)
രാജാജി മാത്യു തോമസ് (സി.പി.ഐ.) നിഖില്‍ ടി.സി. (ബി.എസ്.പി.), എന്‍.ഡി. വേണു (സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാര്‍)
സോനു (സ്വതന്ത്രന്‍), കെ.പി. പ്രവീണ്‍ (സ്വതന്ത്രന്‍), രമേഷ്‌കുമാര്‍ (ഡെമ്മി) എന്നിവരാണ് പത്രിക നല്‍കിയത്.
ബുധനാഴ്ച ആരും പത്രിക സമര്‍പ്പിച്ചില്ല.
രാജാജി മാത്യു തോമസിന്റെ പേരില്‍ രണ്ടുസെറ്റ് പത്രിക കൂടി മേയര്‍ അജിത വിജയന്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് നല്‍കി.
നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം നാളെ വൈകീട്ട് 3ന് അവസാനിക്കും.
ഏപ്രില്‍ 5 രാവിലെ 11 മുതല്‍ സൂക്ഷ്മപരിശോധന തുടങ്ങും.
ഏപ്രില്‍ 8ന് വൈകീട്ട് 3 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.

Leave a Reply

%d bloggers like this: