Your SEO optimized title

പത്ത് രൂപ തരാം…,​ എന്റെ കോഴിക്കു‍ഞ്ഞിനെ രക്ഷിക്കാമോ …. ?

സൈക്കിളിടിച്ച്‌ പരിക്കേറ്റ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ കുരുന്നിനെ കയ്യടിച്ചു സോഷ്യല്‍ മീഡിയ.

റോഡിൽ അപകടം പറ്റിയാൽ മറ്റാരും കണ്ടില്ലെങ്കിൽ രക്ഷപെടാൻ ശ്രമിക്കുന്ന ലോകത്തിനു മാത്രകയായി ഒരു കുരുന്ന് .
താന്‍ ഓടിച്ച സൈക്കിളിടിച്ച പരിക്കേറ്റ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിസോറാമിലെ ഈ കുരുന്ന് ബാലന്‍.
താന്‍ ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഇതോടെ കോഴിയെ ചികിത്സിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി കോഴിയുമായി ആശുപത്രിയിലേക്ക് ഓടി.
ഒരു കൈയില്‍ കോഴിക്കുഞ്ഞും മറുകൈയില്‍ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ കുരുന്നിന്റെ ചിത്രങ്ങള്‍ അധികൃതര്‍ ഫേസ്‌ബുക്കിലിട്ടതോടെയാണ് സംഗതി പുറം ലോകമറിയുന്നത്.
ചിത്രം വന്ന് നിമിഷങ്ങള്‍ക്കകം 70,000ല്‍ അധികം പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.
കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ മനസിനെ നിറകണ്ണുകളോടെ കെട്ടിപ്പുണരുകയാണ് ലോകം.

Leave a Reply

%d bloggers like this: