Your SEO optimized title

ലോട്ടറി നമ്പര്‍ തിരുത്തി സമ്മാനം തട്ടിയെടുത്ത് കുന്നംകുളം സ്വദേശി പിടിയില്‍.


ഗുരുവായൂര്‍: ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരുത്തി ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത ആള്‍ ടെമ്പിള്‍ പോലീസിന്റെ പിടിയിലായി.
കുന്നംകുളം കിഴൂര്‍ കരിപറമ്പില്‍ പ്രേമന്‍ (62) ആണ് അറസ്റ്റിലായത്.
സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ സമ്മാനമില്ലാത്ത ടിക്കറ്റിലേക്ക് അതി വിദ്ഗ്ധമായി തിരുത്തിയ ശേഷം ചില്ലറ വില്‍പനക്കാരില്‍നിന്നും പണം മാറ്റിയെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.
കടകളില്‍ ലോട്ടറി മാറ്റാന്‍ എത്തിയാല്‍ സ്‌കാനറില്‍ തട്ടിപ്പ് തിരിച്ചറിയുമെന്നതിനാലാണ് ചില്ലറ വില്‍പന നടത്തുന്നവരില്‍ നിന്നും പണം മാറ്റിയെടുത്തിരുന്നത്. വില്‍പനക്കാര്‍ ടിക്കറ്റ് വാങ്ങുന്ന കടകളില്‍ എത്തുമ്പോഴാണ് തട്ടിപ്പിനിരായത് തിരിച്ചറിയുക.
ഇത്തരത്തില്‍ നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയെ വ്യാപകമായതോടെ പോലീസ് നിരീക്ഷണം ശക്തമായിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രതി വലയിലായത്.

Leave a Reply

%d bloggers like this: