Your SEO optimized title

ലൂസിഫര്‍ പോസ്റ്ററിനെതിരെ കേരള പൊലീസ് മുഖമന്ത്രിക്ക് പരാതി നല്‍കി.

എന്റെ പിള്ളേരെ തൊടുന്നോടാ.. മോഹന്‍ലാല്‍ പോസ്റ്റര്‍ ഇത്തിരികടുപ്പമായെന്ന് ആക്ഷേപം.

മോഹന്‍ലാല്‍ പ്രത്യുരാജ് ചിത്രമായ ലൂസിഫറിലെ പോസ്റ്റര്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
എന്റെ പിള്ളേരേ തൊടുന്നോടാ’ എന്ന ടാഗ് ലൈനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പൊലീസ് ഉദ്ധ്യോഗസ്ഥന്റെ നെഞ്ചില്‍ കാല്‍വെച്ചുള്ളപോസ്റ്ററാണ് വിവാദത്തിന് കാരണമായത്.


ഇത്തരത്തിലുളള തെറ്റായ സന്ദേശം നല്‍കുന്ന പരസ്യങ്ങള്‍ അരാജകത്വം ഉണ്ടാക്കുമെന്നും പൊലീസ് പറയുന്നു.
പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ ലഹരിഉപയോഗിക്കുമ്പോള്‍ കാണിക്കുന്നത് പോലെയുള്ള മുന്നറിയിപ്പുകള്‍ കാണിക്കണമെന്നും ആവശ്യമുണ്ട്.
കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്കു നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം

പൊലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നുവരുന്നുണ്ട്.
മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരയ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും.
ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമപോലുളള മാധ്യമങ്ങളുടെ പങ്കുചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു നടന്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുബോള്‍ നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളില്‍ ഉണ്ടായാല്‍ അതിശയപ്പെടാനില്ല.
വാഹന പരിശോധനയ്ക്കിടയില്‍ വാഹനം നിര്‍ത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂര്‍വം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള നിരവധി പൊലീസുകാര്‍ ചികിത്സയിലുമാണ്.

സിനിമകളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കു്‌ബോഴും ഹെല്‍മറ്റോ സീറ്റുബെല്‍റ്റോ ധരിക്കാതെ വാഹനമോടിക്കു്‌ബോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയില്‍ ആക്രമിക്കപ്പെടുബോഴും കാണിക്കുന്നതിനായുളള നടപടികള്‍ ഉണ്ടാകേണ്ടതാണ്.
സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്.
അങ്ങനെ വരുബോള്‍ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രചോദിതരാകുന്നത് തടയാന്‍ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികള്‍ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.

Leave a Reply

%d bloggers like this: