Your SEO optimized title

എരുമപെട്ടിയില്‍ മരങ്ങള്‍ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വന്‍മരങ്ങള്‍ എതിര്‍വശത്തെ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരാതി. വേലൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചെറുവത്തൂര്‍ പോള്‍ ഭാര്യ ഡെയ്‌സിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരങ്ങളാണ് എതിര്‍വശത്തുള്ള വീടുകള്‍ക്ക് മുകളിലേക്ക് വീഴാറായി നില്ക്കുന്നത്.
പറമ്പിന് മുന്നിലെ റോഡും കടന്നാണ് മരങ്ങള്‍ വളര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം വന്‍ ശിഖിരം ഒടിഞ്ഞ് വീണ് വൈദ്യുതകമ്പികള്‍ പൊട്ടിവീഴുകയും വൈദ്യുതി തൂണുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.
റോഡിലൂടെ സഞ്ചരിച്ചിരുന്ന കാല്‍നടയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ വൈദ്യുതി വകുപ്പിന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
പറമ്പ് ഉടമസ്ഥയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം മുറിക്കുവാനോ കൊമ്പുകള്‍ മുറിച്ച് മാറ്റുവാനോ തയ്യാറായില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ടി.ആര്‍ ഷോബി, മുന്‍ മെമ്പര്‍ ഡേവിസ് ഡൊമിനിക്ക് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒത്തുകൂടി പൊട്ടിവീണ ശിഖിരങ്ങള്‍ മുറിച്ച് മാറ്റുകയായിരുന്നു.
വീടുകള്‍ക്ക് ഭീഷണിയായി കാലപ്പഴക്കത്താല്‍ വീഴാറായി നില്ക്കുന്നമരങ്ങള്‍ മുറിക്കുവാനുള്ള നടപടി എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

%d bloggers like this: