Your SEO optimized title

കുളത്തില്‍ മത്സ്യ ബന്ധനത്തിനിറങ്ങിയവര്‍ക്ക് അണുബാധ. ഏഴ് പേര്‍ ആശുപത്രിയില്‍

മാലിന്യങ്ങള്‍ കിടന്നിരുന്ന കുളത്തിലാണ് പ്രദേശവാസികള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്.

പുന്നയൂര്‍ക്കുളം:കുണ്ടനിയില്‍ പാടശേഖരത്തിനോട് ചേര്‍ന്നുള്ള കുളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേര്‍ക്ക് അണുബാധയേറ്റു.
പരപ്പിത്തറയില്‍ ശ്രീജിത്ത്(19), പരപ്പിത്തറയില്‍ ശ്രീകാന്ത്(19) കറുത്തേടത്ത് പ്രേംകൃഷ്ണന്‍(25),പാണ്ടു വീട്ടില്‍ കുമാരന്‍(58),പരപ്പിത്തററ്റില്‍ ബാബു(38),കാക്കറാട്ട് യദുകൃഷ്ണന്‍,ശരത്ത്(21) എന്നിവര്‍ക്കാണ് അണുബാധയേറ്റത്.

മാലിന്യങ്ങള്‍ കിടന്നിരുന്ന കുളത്തിലാണ് പ്രദേശവാസികള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്.
ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കുളം പരിശോധിച്ചു.
കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കുളത്തിലെ വെള്ളത്തില്‍ ഉണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മൂത്രപഴുപ്പ്,പനി,മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങളാണ് അണുബാധയേറ്റവര്‍ക്ക് ബാധിച്ചിരിക്കുന്നത്.
കുന്നംകുളം താലൂക്ക് ആശുപത്രിയിലും, പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ പഞ്ചായത്ത് അതികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു,

Leave a Reply

%d bloggers like this: