Your SEO optimized title

നാം വളരുകയാണ്. സഞ്ചരിക്കുന്ന ബാറില്‍ ടെച്ചിംഗ്‌സും. ഗുരുവായൂരില്‍ ഓട്ടോ ടാക്‌സി ബാര്‍.

മദ്യത്തിലേക്ക് ആവശ്യമായ വെള്ളവും അച്ചാര്‍ അടക്കമുള്ളവയും വാഹനത്തില്‍ തന്നെ സ്റ്റോക്ക് ഉണ്ട്.

ചാവക്കാട്: ഓട്ടോടാക്‌സിയില്‍ സഞ്ചരിക്കുന്ന ബാര്‍ നടത്തിയിരുന്നയാളെ ചാവക്കാട് എക്സൈസ് അറസ്റ്റു ചെയ്തു. ചെമ്മണ്ണൂര്‍ വെള്ളത്തട വീട്ടില്‍ ആനന്ദ് ബാബു് (52)ആണ് സഞ്ചിരിക്കുന്ന ബാറുമായി ചൊവ്വല്ലൂര്‍പടിയില്‍ വെച്ച് പിടിയിലായത്. വാഹനത്തില്‍ നിന്ന് ആറര ലിറ്റര്‍ മദ്യവുംകണ്ടെടുത്തു.
ഓട്ടോ ടാക്സിയില്‍ മദ്യം ചെറിയ കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. മദ്യത്തിലേക്ക് ആവശ്യമായ വെള്ളവും അച്ചാര്‍ അടക്കമുള്ളവയും വാഹനത്തില്‍ തന്നെ സ്റ്റോക്ക് ഉണ്ട്.
ഫോണ്‍മുഖേന ബന്ധപ്പെടുന്നവരുടെ അടുത്തേക്ക് ഇയാള്‍ വെള്ളിമൂങ്ങ ഓട്ടോറിക്ഷയുമായി പോകുകയാണ് പതിവ്.
വാഹനം പാര്‍ക്ക് ചെയ്ത ശേഷം മദ്യം ആവശ്യത്തിന് അളവില്‍ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. വാഹനത്തില്‍ ഇതിനായി സൂക്ഷിച്ചിരുന്ന നൂറോളം ചെറിയ കുപ്പികളും ഗ്ലാസുകളും കണ്ടെത്തി.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ ഹരിദാസ്, ടി.കെ സുരേഷ് കുമാര്‍, ടി.ആര്‍ സുനില്‍കുമാര്‍,
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.ബി രാധാകൃഷ്ണന്‍, ജെയ്സണ്‍ പി ദേവസി, മിക്കി ജോണ്‍, പി.വി വിശാല്‍, പി ഇര്‍ഷാദ്, എം.എസ് സുധീര്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Leave a Reply

%d bloggers like this: