Your SEO optimized title

ചെത്തല്ലൂര്‍ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ കളംപ്പാട്ട് താലപ്പൊലി

ജയചന്ദ്രന്‍ചെത്തല്ലൂര്‍.

ചെത്തല്ലൂര്‍: പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ കളംപ്പാട്ട് താലപ്പൊലിആഘോഷിച്ചു.
വൈകീട്ട് അരിയേറ് ചടങ്ങിനായി ആലിന്‍ ചുവട്ടിലേക്ക് ആന വാദ്യം, എന്നിവയോടെ എഴുന്നള്ളിപ്പ് നടന്നു.
155 ദിവസമായി തുടരുന്ന ഭക്തരുടെ വഴിപാടായുള്ള കളംപ്പാട്ടിന്റെ സമാപനമായാണ് താലപ്പൊലി ആഘോഷം.
വിശേഷാല്‍പൂജകള്‍ക്ക്,മേല്‍ശാന്തികറുത്തേടത്തുശങ്കരനാരായണന്‍ നമ്പൂതിരി കര്‍മ്മികനായി.
കൊട്ടിയറിയിക്കല്‍ ചടങ്ങ് ,വൈകീട്ട് അരിയേറ് ചടങ്ങിനായി ആലിന്‍ ചുവട്ടിലേക്ക് എഴുന്നള്ളിപ്പ്,മേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവ ഉണ്ടായി.
രാത്രി കളംപൂജ, കളംപാട്ട്, കളമെഴുത്ത് എന്നിവക്ക് പൈങ്കുളം മുരളികുറുപ്പ് നേതൃത്വം നല്‍കി.
ഇന്നാണ് പൂരം പുറപ്പാട്.


രാവിലെ8മുതല്‍11.30വരെആന,പുലാപ്പറ്റരമേശന്റെനേതൃത്വത്തില്‍പഞ്ചവാദ്യസമേതംദേവി ആദ്യആറാട്ടിനെഴുന്നള്ളും.
ഉത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച രാത്രിസപ്തസ്വര ജൂനിയര്‍ ടീം ചെത്തല്ലൂര്‍ അവതരിച്ചിച്ച ഭക്തിഗാനമേള അരങ്ങേറി.

Leave a Reply

%d bloggers like this: