Your SEO optimized title

പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതി പിടിയില്‍.

ചാവക്കാട്: മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ പൂരത്തിനിടെ പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിപിടിയില്‍.
ചാവക്കാട് തിരുവത്ര ബേബി റോഡില്‍ താമസിക്കുന്ന കൊപ്ര വീട്ടില്‍ ഫസലുവിനെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ.സി.പ്രേമനാന്ദനകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11നായിരുന്നു സംഭവം.
ചാലക്കുടി ദേശീയപാതയില്‍ വഴിയാത്രക്കാരെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതിയായ ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു.
ചെറ്റിയാലക്കല്‍ പൂരാഘോഷത്തിനായി ക്ഷേത്ര പരിസരത്ത് പ്രതിയെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ സഹായത്തോടെ ചാലക്കുടി പോലീസ് എത്തി ഇയാളെപിടികൂടി
കസ്റ്റഡിയിലെടുത്ത് പ്രതിയെ കൊണ്ടുപോകുന്നതിനിടെ ഒരു സംഘം പോലീസിനെ വളഞ്ഞ് ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനടുത്ത് ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങീ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 20ലധികം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫസലുവിനെ രക്ഷപ്പെടാൻ സഹായിച്ച കേസിൽ 25ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടെമ്പിൾ എസ്.ഐ. കെ.എൻ.മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എസ്.അനിൽകുമാർ, സി.പി.ഒമാരായ പി.പി പ്രശോബ്,സി.ബി.മനോജ്, സി.എസ്.മിഥുൻ, സതീശൻ  എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. 

Leave a Reply

%d bloggers like this: