Your SEO optimized title

കുളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേര്‍ക്ക് അണുബാധ

കുളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേര്‍ക്ക് അണുബാധയേറ്റു. പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനിയില്‍ പാടശേഖരത്തിനോട് ചേര്‍ന്നുള്ള മാലിന്യം നിറഞ്ഞ കുളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ പ്രദേശവാസികള്‍ക്കാണ് അണുബാധയേറ്റത്.
പ്രേംകൃഷ്ണന്‍(25), പാണ്ടു വീട്ടില്‍ കുമാരന്‍(58), പരപ്പിത്തറയില്‍ ശ്രീജിത്ത്(19), പരപ്പിത്തറയില്‍ ശ്രീകാന്ത്(19)കറുത്തേടത്ത് പരപ്പിത്തറയില്‍ ബാബു(38),കാക്കറാട്ട് യദുകൃഷ്ണന്‍,ശരത്ത്(21) എന്നിവര്‍ക്കാണ് അണുബാധയേറ്റത്.
പനി, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങളാണ് അണുബാധയേറ്റവര്‍ക്ക് ബാധിച്ചിരിക്കുന്നത്.
കുന്നംകുളം താലൂക്ക് ആശുപത്രിയിലും, പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കുളം പരിശോധിച്ചു.
ശൗചാലയമാനില്യം അടക്കമുള്ളവ കുളത്തിലെ വെള്ളത്തില്‍ കലര്‍ന്നതായി പരിശോധനയില്‍ കണ്ടത്തി. കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ പഞ്ചായത്ത് അതികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

%d bloggers like this: