Your SEO optimized title

വേനല്‍ ചൂട്-പുനലൂരില്‍ റയില്‍വേ പാളം വികസിച്ചു.

കൊല്ലം: വേനല്‍ കടുത്തതിനെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ പാളം വികസിച്ചു
പുനലൂര്‍ തെന്‍മലയിലെ റെയില്‍വേ ട്രാക്കാണ് വേനല്‍ ചൂടേറ്റ് വികസിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
വികസിച്ച ഭാഗം അപകടമില്ലെന്നും, യാത്ര തടസമുണ്ടാകില്ലെന്നും റയില്‍വേ അറിയിച്ചു,
സാധാരണ തണുപ്പുള്ള പ്രദേശമാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.

Leave a Reply

%d bloggers like this: