Your SEO optimized title

ബ്രാൻഡ് തന്നെ വേണോ… അട്ടപ്പാടിയുടെ ബ്രാന്റഡ് ഉത്പന്നങ്ങൾ ഇതാ ഇവിടെയുണ്ട്.

ആദിവാസി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധ ഉത്പന്നങ്ങളുടെ കലവറയൊരുക്കി ഏഴാം ദിവസവും ആവേശം ചോരാതെ സരസ് മേള.

കുന്നംകുളം : ഗോത്ര സംസ്കാരത്തിന്റെ തനത് വിഭവങ്ങൾ തേടി ഇനിയാരും അട്ടപ്പാടി ചുരം കയറണ്ട.
ആദിവാസി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധ ഉത്പന്നങ്ങളുടെ കലവറയൊരുക്കി ഏഴാം ദിവസവും ആവേശം ചോരാതെ സരസ് മേള.
മാർച്ച്‌ 28 മുതൽ കുന്നംകുളം ചെറുവത്തൂർ ദേശിയ മൈതാനത്ത് ആരംഭിച്ച മേളയിൽ കാട്ടുതേൻ മുതൽ
രാഗി, ചാമ, ചോളം, മഞ്ഞൾ, കുരുമുളക്, പട്ട, ജീരകം, മുളയര ഇങ്ങനെ എണ്ണിയാല്‍ തീരാത്ത വൈവിധ്യങ്ങളായ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയുമാണ് പ്രദർശനത്തിന്റെ ഉദ്ദേശലക്ഷ്യം.
ആദിവാസി ഊരുകളില്‍ വിളയുന്ന കാര്‍ഷിക ഉത്പന്നങ്ങളെ കുടുംബശ്രീയുടെ സഹായത്തോടെ “ഹിൽ വാല്യൂ ” എന്ന ബ്രാൻഡ് നെയിമിലാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്.
തുടർച്ചയായി മൂന്നാം തവണയാണ് ടീം അട്ടപ്പാടി സരസ് മേളയിൽ പങ്കെടുക്കുന്നത്. മികച്ച രീതിയിലുള്ള വിപണനമാണ് മേളയിലൂടെ ലഭ്യമായതെന്ന് വിൽപനക്കാർ പറയുന്നു.
രാഗിയാണ് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന ഉത്പന്നം. 40 രൂപയിൽ തുടങ്ങി 200 രൂപ വരെയുള്ള ഉത്പന്നങ്ങൾ അട്ടപ്പാടിയുടെ സ്റ്റാളിലുണ്ട്.

Leave a Reply

%d bloggers like this: