Your SEO optimized title

നിയോജകമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തി.

ഗുരുവായൂര്‍ : ലോകസഭ തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജകമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തി.
കനത്ത പോലീസ് സുരക്ഷയില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്.
മണലൂര്‍ നിയോജക മണ്ഡലത്തിലെ 190 ബൂത്തുകളിലേക്കുള്ള സാമഗ്രികളാണ് എത്തിയിട്ടുള്ളത്. 217 വീതം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, 244 വിവിപാറ്റ് എന്നിവയാണ് രണ്ടു ലോറികളിലായി കൊണ്ടു വന്നത്.
മണലൂര്‍ നിയോജക മണ്ഡലം ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ തൃശൂര്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ജസിക്കുട്ടി മാത്യൂവിന്റെ മേല്‍നോട്ടത്തില്‍ രാഷ്ടീയ പ്രതിനിധികളും ഉദ്യോഗസ്ഥരും സാമഗ്രികള്‍ പരിശോധിച്ച് സീല്‍ ചെയത് സുരക്ഷമുറിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
ഇവയുടെ സുരക്ഷ ചുമതല പിന്നീട് പോലീസിന് കൈമാറി. സ്‌കൂളിലെ നിലിവിലെ വൈദ്യൂതി ബന്ധം വിഛേദിച്ച് പുതിയ വയറിംഗ് സംവിധാനത്തോടെയാണ് സുരക്ഷാമുറി സജ്ഞീകരിച്ചിരിക്കുന്നത്.
കൂടാതെ കളക്ട്രേറ്റില്‍ നിരീക്ഷിക്കാവുന്ന തരത്തില്‍ സി.സി.ടി.വി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് വിലക്കും 24 മണിക്കൂറും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Leave a Reply

%d bloggers like this: