Your SEO optimized title

ലോകസഭാ പത്രികാ സമര്‍പ്പണം അവസാനിച്ചു;

സൂക്ഷ്മ പരിശോധന അഞ്ചിന്

തൃശൂര്‍ മണ്ഡലത്തില്‍ 13 പേരും ചാലക്കുടിയില്‍ 16 പേരും ആലത്തൂരില്‍ 10 പേരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച അവസാനിച്ചു.
തൃശൂര്‍ മണ്ഡലത്തില്‍ ആകെ 13 പേരും ചാലക്കുടിയില്‍ 16 പേരും ആലത്തൂരില്‍ 10 പേരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11 മുതല്‍ നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട് ആണ്.
തൃശൂര്‍ മണ്ഡലത്തില്‍ വ്യാഴാഴ്ച ആറു പേര്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി അനുപമ മുമ്പാകെ പത്രിക നല്‍കി.
എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ജെ.പി.യിലെ സുരേഷ്ഗോപി, ഡമ്മി സ്ഥാനാര്‍ഥി പരമേശ്വരന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.എ. ചന്ദ്രന്‍, എ.പി. ഹംസ, ജോര്‍ജ് മങ്കിടിയന്‍, സുവിത്ത് എന്നിവരാണ് വ്യാഴാഴ്ച പത്രിക നല്‍കിയത്.
സുരേഷ്ഗോപിയോടൊപ്പം ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വൈസ് പ്രസിഡണ്ട് കെ.പി. ശ്രീശന്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് എന്നിവര്‍ ഉണ്ടായിരുന്നു. പത്രികാസമര്‍പ്പണത്തിനുശേഷം സ്ഥാനാര്‍ഥികള്‍ കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു.
ചാലക്കുടി മണ്ഡലത്തില്‍ വ്യാഴാഴ്ച ഏഴ് സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. ആലത്തൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ഡി.ജെ.എസിലെ ടി.വി. ബാബു,
ഡമ്മി സ്ഥാനാര്‍ഥി ലോചനന്‍ എന്നിവരുള്‍പ്പെടെ നാല് സ്ഥാനാര്‍ഥികള്‍ വ്യാഴാഴ്ച പത്രിക നല്‍കി.

Leave a Reply

%d bloggers like this: