നിറഞ്ഞ സദസ്സിൽ കയ്യടി നേടി കുതിര പൊറാട്ട് നാടകം

കുന്നംകുളത്തെ തിരുത്തികാട് ഗ്രാമത്തിന്റെ കഥപറയുന്ന നാടകമാണ് കുതിര പൊറാട്ട് എന്ന നാടകം.

കുന്നംകുളം : ദേശീയ സരസ് മേളയുടെ ഏഴാം ദിന പരിപാടികളിൽ ശ്രദ്ധ നേടി കുതിര പൊറാട്ട് നാടകം.
സോബി സൂര്യഗ്രാമം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്.
തുരുത്തിക്കാട് എന്ന കാർഷിക ഗ്രാമത്തിന്റെ കഥയാണ് കുതിരപൊറാട്ട് പറയുന്നത്.
സാധാരണ പൊറാട്ട് നാടകങ്ങളിൽ സ്ത്രീ വേഷങ്ങൾ പോലും പുരുഷന്മാരാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇവിടെ പുരുഷ കഥാപാത്രങ്ങൾ അടക്കമുള്ള എല്ലാ കഥാപാത്രങ്ങളെയും പെൺ കുട്ടികൾ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയാണ് ഈ നാടകത്തിനുള്ളത്.

മുൻപ് തൃശൂരില്‍നടന്നദേശീയനാടകോത്സവത്തിലുള്‍പടെകുതിരപൊറാട്ട് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും അവതരണ ശൈലിയിലെ വ്യത്യസ്തത കൊണ്ടും കുതിരപൊറാട്ട് ഏറെ ആനുകാലിക പ്രസക്തി അർഹിക്കുന്നുണ്ടെന്ന് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നു.

Leave a Reply

%d bloggers like this: