Your SEO optimized title

എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് തീയിട്ടു.

നെയ്യാറ്റിന്‍കര: കമുകിന്‍കോട് കവലയിലെ എല്‍.ഡി.എഫിന്റെ അതിയന്നൂര്‍ മേഖലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ഓഫീസ് കത്തിനശിച്ച നിലയില്‍.
അജ്ഞാത സംഘം തീയിട്ടുവെന്നാണ് ആരോപണം.
ബുധനാഴ്ച യായിരുന്നു സംഭവം.
ഓഫീസില്‍ അടുക്കിവെച്ചിരുന്ന കസേരകളും, തറവിരിയും പൂര്‍ണ്ണമായും കത്തി നശിച്ചു.
പുലര്‍ച്ചെ പാല്‍ കച്ചവടത്തിന് പോയവരാണ് തീപിടിക്കുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പവര്‍ത്തകരെത്തി തീ അണച്ചു
ഡിവൈ.എസ്.പി. സിനിഡെന്നിസ്, സി.ഐ. ആര്‍.എസ്.ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സമഗ്ര അന്വേഷണം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാറും കണ്‍വീനര്‍ ജി.ആര്‍.അനിലും ആവശ്യപ്പെട്ടു.
ചെങ്കലിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നതായി നേതാക്കള്‍ പറഞ്ഞു.

Leave a Reply

%d bloggers like this: