വേലൂർ ഗ്രാമകത്തിന്റെ നാലാമത് നാടകോത്സവം ഏപ്രീൽ 6 മുതൽ.

റഷീദ് എരുമപെട്ടി.

5-ാം തിയ്യതി വൈകീട്ട് 6.30 ന് ഗ്രാമക രാവ് എന്ന പേരിൽ കലാ, സാംസ്കാരികപാടികൾ അരങ്ങേറും .

എരുമപ്പെട്ടി: വേലൂർ ഗ്രാമകത്തിന്റെ നാലാമത് നാടകോത്സവം ഏപ്രീൽ 6 മുതൽ വേലൂർ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ഗ്രാമകത്തിന്റെ പ്രഥമ പുരസ്ക്കാരത്തിന് നാടക പ്രവർത്തകൻ ഇ.ടി.വർഗ്ഗീസിനെ തിരഞ്ഞെടുത്തതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാടകോത്സവത്തിന്റെ ഭാഗമായി 5-ാം തിയ്യതി വൈകീട്ട് 6.30 ന് ഗ്രാമക രാവ് എന്ന പേരിൽ കലാ, സാംസ്കാരികപാടികൾ അരങ്ങേറും.
നാടകോത്സവത്തിന്റെ ഉദ്ഘാടനം 6-ാം തിയ്യതി വൈകീട്ട് 6.30 ന് സാഹിത്യക്കാരൻ ടി.ഡി.രാമകൃഷ്ണൻ നിർവ്വഹിക്കും.
ഗ്രാമകം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. തുടർന്ന് കോഴിക്കോട് ജനം അവതരിപ്പിക്കുന്ന ചക്കര പന്തൽ എന്ന നാടകം അരങ്ങേറും,
7-ാം തിയ്യതി വേലൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമകം സംഘാടകനുമായിരുന്ന ടി.കെ.നമ്പീശൻ മാസ്റ്റർ അനുസ്മരണം നടക്കും.
തുടർന്ന് നാട്യ ശാസ്ത്ര കടമ്പഴി പുറത്തിന്റെ സൺ ഗ്ലാസ് അരങ്ങേറും,


8-ാം തിയ്യതി അരങ്ങും നടനും എന്ന വിഷയത്തിൽ സെമിനാർ നടക്കും, തൃശൂർ നാടക സൗഹൃദത്തിന്റെ ഞാൻ കള്ളൻ, ഇ
രുതല മൂർഖൻ, വിപ്ലവം നമ്പീശൻ എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
9-ാം തിയ്യതി പ്രശസ്ത നാടക പ്രവർത്തകനായിരുന്ന തുപ്പേട്ടൻ അനുസ്മരണം നടക്കും.
തൃശൂർ രംഗ ചേതനയുടെ ചക്കര പാവ, വട്ടേനാട് കളികൂട്ടം തിയ്യറ്റർ ഗ്രൂപ്പിന്റെ മീൻ കൊട്ടയിലെ സുബർക്കം എന്നീ നാടകങ്ങളും അരങ്ങേറും.
10-ാം തിയ്യതി നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത നാടക പ്രവർത്തക നിലമ്പൂർ ഐഷ ഉദ്ഘാടനം ചെയ്യും.
പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.വി.വിശ്വംഭരൻ അധ്യക്ഷനാകും.
ചടങ്ങിൽ നാടക പ്രവർത്തകൻ ഇ.ടി. വർഗീസിന് പ്രഥമ ഗ്രാമകം പുരസ്കാരം സമർപ്പിക്കും.
തുടർന്ന് തിരുവനന്തപുരം കനൽ സാംസ്കാരിക വേദിയുടെ വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം അരങ്ങേറും.
5-ാം തിയ്യതി മുതൽ 9 വരെ കുട്ടികൾക്ക് അഭിനയ കളരിയും 10 വരെ ചിത്ര കല ക്യാമ്പും നടക്കും.
അഭിനയ കളരി സിനിമാ താരം നന്ദകിഷോറും, ചിത്രകലാ ക്യാമ്പ് തൃശൂർ ഫൈൻ ആർട്സ് പ്രിൻസിപ്പാൾ മനോജ് കണ്ണനും ഉദ്ഘാടനം ചെയ്യും.


എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ,
ഭാരവാഹികളായ പ്രബലൻ വേലൂർ, എൻ.ബാബു, പി.ആർ.മോഹനൻ എന്നിവർ പങ്കെടുത്തു.

Leave a Reply

%d bloggers like this: