Your SEO optimized title

പെരുമ്പിലാവ് മാര്‍ക്കറ്റില്‍ കൗതുക മത്സ്യം

പെരുമ്പിലാവ് ഫ്‌ലവേഴ്‌സ് മാര്‍ക്കറ്റില്‍ കൗതുക മത്സ്യം വീണ്ടുമെത്തി.

രണ്ടര അടി നീളവും ഒരു അടി വീതിയുമുള്ള മീനിന്റെ ചിറകുകള്‍ കാണാനാണ് ഏറെ കൗതുകം.
ബേപ്പൂര്‍ കടപ്പുറത്തു നിന്നും കച്ചവടക്കാരായ കബീര്‍ ചമ്രവട്ടം, അഷ്‌റഫ് എരുമപ്പെട്ടി, കുഞ്ഞാവ കറുകപുത്തൂര്‍, എന്നിവരാണ് ഇരുപത്തിയഞ്ചു കിലോ തൂക്കവും ആറരയടി നീളവും ഒന്നര അടി വീതിയുമുള്ള മത്സ്യം പെരുമ്പിലാവിലെ ഫ്‌ലവേഴ്‌സ് മാര്‍ക്കറ്റിലെത്തിച്ചത്.


ബിരിയാണിക്കും മീന്‍ അച്ചാര്‍ ഉണ്ടാക്കുവാനുമാണ്  ഈ മീന്‍ സാധാരണയായി ഉപയോഗിക്കുക.
മാസങ്ങള്‍ക്കു മുന്‍പും മാര്‍ക്കറ്റില്‍ കാറ്ററിംഗ് കച്ചവടക്കാര്‍ക്കായി അമ്പതു കിലോ തൂക്കം വരുന്ന ഓല മീന്‍ ലഭിച്ചിരുന്നു.

Leave a Reply

%d bloggers like this: