15 കാരിയെ പ്രണയം നടിച്ച് പീഡനം പ്രതി അറസ്റ്റില്‍

എരുമപ്പെട്ടി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ച്കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ച വിവാഹിതനായ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
നെല്ലുവായ് കരുവാന്‍ വീട്ടില്‍ ശ്രീരാമന്റെ മകന്‍ ശ്രീരാഖിനെയാണ് എസ്.എച്ച്.ഒ വിപിന്‍ ഗോപിനാഥ് അറസ്റ്റ് ചെയ്തത്.
ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.
മുന്‍പും പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

%d bloggers like this: