രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കല്‍പ്പറ്റ : വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ രാഹുലിനൊപ്പം അനുഗമിച്ചു.
അമേഠിക്ക് പുറമെ,രണ്ടാമത്തെ മണ്ഡലമായാണ് വയനാടിനെ രാഹുല്‍ഗാന്ധി തെരഞ്ഞെടുത്തത്.

ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തി.
തുടര്‍ന്ന് തുറന്ന ജീപ്പിലായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്.

രാഹുലും പ്രിയങ്കയും എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപാഡിലാണ് വന്നിറങ്ങിയത്.
ഇരുവരേയും കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.
കനത്ത സുരക്ഷയിലാണ് ദിവസങ്ങളായി വയനാട്.
വൈത്തിരി വെടിവെപ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖലഎസ്.പി.ജി നിയന്ത്രണത്തിലാണ് കല്‍പറ്റ. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി താമരശേരി ചുരത്തില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read…

നിങ്ങള്‍ വീട് പണിയുകയാണോ…?
നിങ്ങളുടെ വീടിന്റെ സ്വപനം ഞങ്ങളുമായി പങ്കുവെക്കൂ.

ഒരു പക്ഷെ നിങ്ങളുടെ സ്വപനങ്ങള്‍ ഇനിയുമേറെ സുന്ദരമാകും.

മികച്ച ടൈല്‍സ്, ഗ്രാനൈറ്റ്‌സ്. സാനിറ്ററി C.P ഫിറ്റിംഗ്‌സ്,
തുടങ്ങിയവ നിങ്ങളുടെ ബഡ്ജറ്റില്‍.

വിളിക്കൂ, 04885.223866
അല്ലങ്കില്‍ നേരില്‍ സന്ദര്‍ശിക്കൂ
PENCO Marbles & Granites
kunnamkulam

Leave a Reply

%d bloggers like this: