Your SEO optimized title

കലാ സാംസ്‌കാരിക പരിപാടികളാൽ സമ്പന്നമായി സരസ്സ്

കുന്നംകുളം :സരസ്സ് മേള ആവേശകരമായി പുരോഗമിക്കുമ്പോൾ കലാ സാംസ്‌കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു ഏഴാം ദിവസവും.
മൂല്യവർദ്ധിത ഉത്പന്നങ്ങൾ കാർഷികമേഖലയിലെ അഭിവൃദ്ധിക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
നബാർഡ് എ.ജി.എം ദീപ എസ്.പിള്ള മോഡററേറ്ററായ സെമിനാറിൽ കേരള സർവകലാശാല ഇൻക്യൂബേറ്റർ സെന്റർ സയന്റിസ്റ്റ് ഡോ. കെ. പി. സുധീർ വിഷയാവതരണം നടത്തി.
ഉച്ചയ്ക്ക് രണ്ടു മുതൽ കുടുംബശ്രീ വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ശേഷം ആരംഭിച്ച കുടുബശ്രീ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, കലാ മികവുകൊണ്ടും പ്രേക്ഷക പിന്തുണകൊണ്ടും ശ്രദ്ധേയമായി.
മൂന്നുമണിയ്ക്ക് ആരംഭിച്ച “കുതിര പൊറാട്ടു “നാടകം അവതരണ ശൈലികൊണ്ടും, അഭിനയ മികവുകൊണ്ടും ജനശ്രദ്ധ ആകർഷിച്ചു.
കുന്നംകുളം തിരുത്തിക്കാട് പ്രദേശത്തെ പെൺകുട്ടികൾ ചേർന്നുകൊണ്ടാണ് നാടകം അവതരിപ്പിച്ചത്.
ആട്ടം കലാസമിതിയും, ചെമ്മീൻ ബാന്റും ചേർന്നവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ താള പ്രേമികളേയും സംഗീതാസ്വാദകരേയും ഒരുപോലെ കീഴ്പ്പെടുത്തി. വൻ ജനത്തിരക്കാണ് പരിപാടിയിൽ അനുഭവപ്പെടുന്നത്.
നിരവധി ആളുകളാണ് ദിവസം തോറും സരസ്സ് മേളയിലേക്ക് ഒഴുകിയെത്തുന്നത്. ഭക്ഷണ ശാലകളിലും, പ്രദർശന ശാലകളിലും രാവിലെ 10 മണി മുതൽ തന്നെ നിരവധി പേർ എത്തിച്ചേരുന്നുണ്ട്.

Leave a Reply

%d bloggers like this: