Your SEO optimized title

കണ്ണനെ കൺകുളിർക്കെ കണ്ട് അനുഗ്രഹം തേടി സുരേഷ് ഗോപി

കണ്ണനെ കൺകുളിർക്കെ കണ്ട് അനുഗ്രഹം തേടി എൻ.ഡി.എ തൃശൂർ ലോകസഭ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ ശീവേലി തൊഴാനാണ് സുരേഷ് ഗോപി ഗുരുവായൂരിലിലെത്തിയത്. വാദ്യമേളങ്ങളും പൂത്താലവുമായി ഉത്സവഛായയോടെ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകരും ആരാധകരുമാണ് താരത്തിന് സ്വീകരണം നൽകിയത്.
ഡൽഹിയിൽ നിന്ന് ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുമായുളള കൂടികാഴ്ച്ചക്ക് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനവും കഴിഞ്ഞ് ഇന്നലെ രാത്രിയോടെ സുരേഷ് ഗോപി ഗുരുവായൂരിലെത്തിയിരുന്നു.
രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തി ശീവേലികണ്ട് തൊഴുതു.
നാല് പ്രാദേശിക ബി.ജെ.പി നേതാക്കൾ ക്ഷേത്രത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.വെണ്ണ, കദളികുല, പട്ട് തുടങ്ങിവ സോപാനപടിയിൽ സമർപ്പിച്ച് തൊഴുതു.
തുടർന്ന് മജ്ഞുളാൽ പരിസരത്തെത്തിയ സുരേഷ് ഗോപിയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.
ബി.ജെ.പി ജില്ല പ്രസിഡന്റ് എ.നാഗേഷ്, ബി.ഡി.ജ.എസ്. ജില്ല പ്രസിഡന്റ് കെ.വി.സദാനന്ദൻ തുടങ്ങിയവർ പൊന്നാടയണിയിച്ചു. തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക ബി.ജെ.പി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടൻ സുരേഷ് ഗോപിക്ക് കൈമാറി.
തളിക്കുളം പഞ്ചയാത്തിലെ മത്സ്യതൊഴിലാളികൾ ചേർന്ന് സ്വരൂപിച്ച 25000രൂപയാണ് കൈമാറിയത്.
തെരഞ്ഞടുപ്പ് പ്രചാരണത്തിന് അവശേഷിക്കുന്ന ദിവസങ്ങൾ പൂർണമായി ഉപയോഗപ്പടുത്താനാണ് ശ്രമമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അര മണിക്കൂറോളം പ്രവർത്തകർക്കൊപ്പം ചിലവഴിച്ചാണ് നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനായി തൃശൂരിലേക്ക് പോയത്.

Leave a Reply

%d bloggers like this: