സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

ഇരിങ്ങാലക്കുട : സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്‌ശിക്ഷ.
കൊടുങ്ങല്ലൂര്‍ എറിയാട് പുന്നക്കപ്പറമ്പില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ രഘുനാഥിനെയാണ് ഇരിങ്ങാലക്കുട അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ ശിക്ഷിച്ചത്.


2012 സെപ്തബറിലയിരുന്നു കൊലപാതകം നടന്നത്.
കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു.
ജീവപര്യന്തം തടവിനുപുറമെ 2 ലക്ഷം രൂപ പിഴയും അടക്കണം.
പിഴസംഖ്യയില്‍ നിന്ന് ഒരുലക്ഷം രൂപ കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പ്രീതിക്ക് നല്‍കണം.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍ ഹാജരായി.

Leave a Reply

%d bloggers like this: