Your SEO optimized title

ടിക് ടോകിന് ഇന്ത്യയില്‍ നിരോധനം. മദ്രാസ് ഹൈകോടതി കേന്ദ്രത്തോട് റിപോര്‍ട്ട് തേടി.

ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവ്.

ചെന്നൈ: ബ്ലൂ വെയിലിന് നിരോധനം കൊണ്ടു വന്നതിനുസമാനമായി ടിക് ടോക്ക് ആപ്പിനും നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 16ന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നാണ് ആവശ്യം.

ടിക് ടോക് ആപ്ലിക്കേഷനു വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.
സ്വകാര്യത ലംഘിക്കുന്നതിനാല്‍ ആളുകള്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വിഡിയോകള്‍ക്കു മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.


ഹാസ്യപരിപാടികള്‍ക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വിഡിയോകള്‍ സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യയ്ക്കു കാരണമായ സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണു പ്രാങ്ക് വിഡിയോകള്‍ കോടതി വിലക്കിയത്.
കുട്ടികള്‍ക്കെതിരെയുളള ലൈംഗിക ചൂഷണവും സൈബര്‍ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ച കോടതി ബ്ലൂ വെയില്‍ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.
എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ട് നിരോധനം ഏര്‍പ്പെടുത്തും എന്ന് വിചാരിക്കരുത്.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു.
ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
വീഡിയോകള്‍ അപ്ലോഡ് ചെയ്യാനായി നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പാണ് ടിക് ടോക്. ലക്ഷക്കണക്കിന് വീഡിയോകളാണ് ദിവസവും ഇതില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. അഞ്ച് കോടിയിലധികം പേരാണ് നിലവില്‍ ഇന്ത്യയില്‍ ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നത്.

പലിശ രഹിത വായ്പയില്‍ മൊബൈല്‍ ഫോണുകള്‍
സ്വന്തമാക്കാന്‍ഇതാ സുവര്‍ണ്ണാവസരം.

മൊബൈല്‍ ഫോണുകളുടെ രാജാവ്.
Oppo F11 Pro സ്‌റ്റോക്കെത്തിയിരിക്കുന്നു

PHONE GALLERY

ജില്ലയിലുടനീളം ഷോറൂമുകള്‍.

ഫോണ്‍. 9947707070.- 9847134346,-9961670000,-9995820000,-9961570000

Leave a Reply

%d bloggers like this: