ഓടികൊണ്ടിരിക്കേ സ്വകാര്യ ബസ്സിന്റെ മുന്‍ഗ്ലാസ് തകര്‍ന്ന് വീണു.

ചങ്ങരംകുളം:ഓടികൊണ്ടിരിക്കേ സ്വകാര്യ ബസ്സിന്റെ മുന്‍ഗ്ലാസ് തകര്‍ന്ന് വീണു.
എര്‍ണാംകുളത്ത് നിന്നും കോഴിക്കോടിന് പോവുകയായിരുന്ന വായുജിത്ത് എന്ന ബസ്സിന്റെ മുന്നിലെ ഗ്ലാസ്സാണ് ഓടികൊണ്ടിരിക്കെ പൊ്ടി വീണത്.
ഇന്ന്‌ രാവിലെ പത്തോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന് സമീപത്തായിരുന്നു സംഭവം.
ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.


ഗ്ലാസ്സ് പൊട്ടിയ ഉടന്‍ ബസ്സ് നിര്‍ത്തിയിട്ടു. ആര്‍ക്കും പരിക്കില്ല.
വേനല്‍ ചൂടാണ് ഗ്ലാസ്സ് തകരാന്‍ കാരണമായതെന്ന് പറയുന്നു.

Leave a Reply

%d bloggers like this: