Your SEO optimized title

മനുഷ്യത്വമാണ് വലുത്. ബെന്നി ബഹനാനെ കാണാന്‍ ഇന്നസെന്റെത്തി.

ഞാനൊരു കമ്മ്യൂണിസ്റ്റാണ്‌. കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വമാണ്. അത് കൊണ്ട് തനിക്ക് ബെന്നിയെ കാണാന്‍ വരാതിരിക്കാനാവില്ല.

കൊച്ചി. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എതിര്‍ സ്ഥാനാര്‍ത്ഥി ബന്നി ബഹനാനെ കാണാന്‍ ഇന്നസെന്റ് എത്തി.
നെഞ്ചുവേദനയെ തുടര്‍ന്ന് ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ബെന്നിബഹനാനെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചത്.
അപകട നില തരണം ചെയ്ത ബെന്നിബഹനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ബെന്നിബഹനാന്റെ ഭാര്യുയുമായി സംസാരിച്ച ഇന്നസെന്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കും ആന്റിയോപ്ലാസ്റ്റിക്ക് ചെയ്യേണ്ടി വന്നത് വിവരിച്ചു.


രണ്ട് തവണ കാന്‍സര്‍ വന്നതിന് ശേഷമായിരുന്നു അത്.
അത് കൊണ്ട് ഭയപെടേണ്ടതില്ലെന്ന് തന്നെയായിരുന്നു ഇന്നസെന്റിന്റെ പക്ഷം.
തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നാലും ഞാനൊരു കമ്മ്യൂണിസ്റ്റാണ്‌.
കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വമാണ്. അത് കൊണ്ട് തനിക്ക് ബെന്നിയെ കാണാന്‍ വരാതിരിക്കാനാവില്ല.
ഇന്നസെന്റ് പറഞ്ഞു

Leave a Reply

%d bloggers like this: