Your SEO optimized title

പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട; 1 കോടി 38 ലക്ഷം രൂപ പിടികൂടി.

പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്.

പട്ടാമ്പി: ആഡംബര കാറില്‍ അനധികൃതമായി കടത്തുകയായിരുന്ന ഒരു കോടി മുപ്പത്തി എട്ടു ലക്ഷത്തി നാല്പത്തി മൂവായിരത്തി അറുനൂറ് രൂപ പിടികൂടി. (1,38,43,600)
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
പട്ടാമ്പി സ്വദേശികളായ ചോലയില്‍പറമ്പില്‍ അബ്ദുല്‍ മജീദ്, ചോലയില്‍പറമ്പില്‍ നജീബ്, ചോലയില്‍പറമ്പില്‍ നജ്മ എന്നിവരെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ രാത്രി പതിനൊന്നരയോടെ പൊലീസ് സ്റ്റേഷനു മുന്നിലാണ് കുഴല്‍പണ സംഘം പിടിയിലായത്.
ജില്ലാ പോലീസ് മേധാവി സാബു ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ടി.എസ് സിനോജിന്റെ നിര്‍ദ്ദേശപ്രകാരം
പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്.


പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറിനുള്ളില്‍ പുറകിലെ സീറ്റിനടിയില്‍ ട്രാവല്‍ ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
എസ്.ഐ സ്റ്റീഫന്‍,സി.പി.ഒമാരായ ബിജു, സനല്‍ രാഗേഷ്, ഡബ്ലിയു.സി.പി.ഓ ആഗ്‌നസ്, ഡ്രൈവര്‍ എസ്.പി.ഒ സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

%d bloggers like this: