Your SEO optimized title

കുടിവെള്ള പൈപ്പ് പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് പരിക്ക്.

വലതു കൈപ്പത്തിയുടെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഗുരുവായൂര്‍ : കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് പരിക്കേറ്റു.
സമൂഹം റോഡില്‍ അക്ഷയ നഗറില്‍ രൂപം കൊണ്ട കുഴിയില്‍ വീണാണ് ഗുരുവായൂര്‍ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനായ ലക്ഷ്മി കൃപയില്‍ അപ്പുക്കുട്ടന്‍ നായര്‍ക്ക് പരിക്കേറ്റത്.
വലതു കൈപ്പത്തിയുടെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇയാളെ ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അക്ഷയ നഗറില്‍ ഒരാഴ്ച്ചയായി പൈപ്പ്പൊട്ടി റാഡില്‍ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് നിരവധി തവണ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സുഷ ബാബു പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറ്റി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കൗണ്‍സിലര്‍മാരായ സുഷ ബാബു, ആന്റോ തോമസ്, സി. അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ് സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ സി.എം. മനസ്വിയെ ഉപരോധിച്ചു.
ഒരു മണിക്കര്‍ നീണ്ട ഉപരോധത്തിനൊടുവില്‍ സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായി.
അക്ഷയ നഗറിലെ പൊട്ടിയ പൈപ്പ് മണിക്കൂറുകള്‍ക്കകം നന്നാക്കുകയും അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കുകയും ചെയ്തു.
അമൃത് പദ്ധതിയുടെ കാന നിര്‍മ്മാണം,
കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ എന്നിവക്ക് വേണ്ടി ജെ.സി.ബിയുപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് നഗരത്തില്‍ വ്യാപകമായി കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത്. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ വലിയ കുഴി രൂപപ്പെടുകയും റോഡുകള്‍ തകരുകയും ചെയ്യുന്നുണ്ട്. നഗരത്തില്‍ പത്തിലധികം സ്ഥലങ്ങളിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയിട്ടുള്ളത്. പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതിനാല്‍ നഗരത്തിലെ കുടിവെള്ള വിതരണം നിറുത്തി വെച്ചിരിക്കുകയാണ്.
ആവശ്യത്തിന് ജോലിക്കാരില്ലാത്തതാണ് പൈപ്പുകള്‍ നന്നാക്കാന്‍ വൈകുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ മനസ്വി പറഞ്ഞു. പൈപ്പുകള്‍ പൊട്ടിയതിന് നഷ്ടപരിഹാരമായി നഗരസഭ 15 ലക്ഷം രൂപ കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റിയില്‍ അടച്ചിരുന്നു. എന്നിട്ടും പൈപ്പുകള്‍ നന്നാക്കുന്ന ജോലിയില്‍ കാലതാമസം വരുത്തുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

Leave a Reply

%d bloggers like this: