Your SEO optimized title

14 കിലോ മീറ്റര്‍, കാല്‍നടയായും, പുഴ തുഴഞ്ഞും വോട്ട് ചെയ്യാനെത്തുന്നവര്‍ ആലത്തൂരിലുമുണ്ട്.

പൂപ്പാറ കോളനിയിലെ ആദിവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ മൂന്നു മണിക്കൂറോളം കൊടും കാട്ടിലൂടെ നടക്കുകയോ അല്ലങ്കില്‍ ഒന്നര മണിക്കൂര്‍ പറമ്പിക്കുളം ഡാമിലൂടെ ചങ്ങാടം (പോണ്ടി) തുഴഞ്ഞു എത്തുകയോ വേണം.

മുതലമട: പറമ്പിക്കുളം പൂപ്പാറ കോളനിക്കാര്‍ക്ക് ഇത്തവണയും പോളിങ് ബൂത്ത് അനുവദിച്ചില്ല.
പോണ്ടിയില്‍ പുഴ തഴഞ്ഞ് വോട്ട് ചെയ്യാനെത്തണമെന്ന മുതുവാന്മാരുടെ ദുരിതാവസ്ഥയ്ക്കു ഇത്തവണയും മാറ്റമൊന്നുമില്ല. പറമ്പിക്കുളത്തു നിന്നു 14 കിലോമീറ്റര്‍ അകലെ കാടിനകത്തായി ജീവിക്കുന്ന ആദിമ ആദിവാസി വിഭാഗമായ മുതുവാന്മാര്‍ താമസിക്കുന്ന പൂപ്പാറ കോളനിയില്‍ പോളിങ് ബൂത്ത് വേണമെന്ന ആവശ്യത്തിനു തിരഞ്ഞടുപ്പോളം തന്നെ പഴക്കമുണ്ട്.
റവന്യൂ വകുപ്പ് പലവട്ടം അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.
കാട്ടിനകത്തെ പോളിങ് സ്റ്റേഷനില്‍ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്നവര്‍ക്കും സുരക്ഷയുണ്ടാവില്ല എന്നകാരണമാണ് പലപ്പോഴും വിലങ്ങു തടിയാകുന്നത്.


നൂറിലേറെ വോട്ടര്‍മാരുള്ള പൂപ്പാറ കോളനിയിലെ ആദിവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ മൂന്നു മണിക്കൂറോളം കൊടും കാട്ടിലൂടെ നടക്കുകയോ അല്ലങ്കില്‍ ഒന്നര മണിക്കൂര്‍ പറമ്പിക്കുളം ഡാമിലൂടെ ചങ്ങാടം (പോണ്ടി) തുഴഞ്ഞു എത്തുകയോ വേണം.
മുതലമട പഞ്ചായത്തിലെ 11-ാം വാര്‍ഡായ പറമ്പിക്കുളത്തില്‍ ഉള്‍പ്പെടുന്ന പൂപ്പാറ കോളനിക്കാര്‍ക്കു പറമ്പിക്കുളത്തെ നാലാം ബൂത്തായ ടൈഗര്‍ഹാളിലാണു വോട്ട് രേഖപെടുത്തേണ്ടത്.
ജലമാര്‍ഗ്ഗവം, കാല്‍നടയായും മണിക്കൂറുകള്‍ യാത്രചെയ്താലേ വോട്ടുചെയ്യനാകൂ എന്നതിനാല്‍ സ്ത്രീകളും, പ്രായമായവരും, രോഗാവസ്ഥയിലുള്ളവരും പലപ്പോഴും വോട്ട് ചെയ്യാനെത്താറേയില്ല.

Leave a Reply

%d bloggers like this: