Your SEO optimized title

പൂരം പ്രദര്‍ശനത്തില്‍ സ്വീപ് സ്റ്റാള്‍, സന്ദര്‍ശിക്കുന്നവര്‍ക്ക് സമ്മാനങ്ങളും

പ്രദര്‍ശനനഗരിയിലെ സ്വീപ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ തൃശൂര്‍ പൂരം പ്രദര്‍ശനത്തില്‍ സ്വീപ് സ്റ്റാള്‍ ഞാറാഴ്ച മുതല്‍ ആരംഭിക്കും. പ്രദര്‍ശനനഗരിയിലെ സ്വീപ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും.
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലുമായി 130 സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നല്‍കുക.
സ്വീപ് സ്റ്റാളില്‍ നിന്നു ലഭിക്കുന്ന സ്ലിപ്പില്‍ സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ എഴുതി സ്റ്റാളിനു മുന്നില്‍ വയ്ക്കുന്ന സമ്മാനപ്പെട്ടിയില്‍ നിക്ഷേപിക്കാം.
ഏപ്രില്‍ 22 വരെ ഇതു തുടരും. തുടര്‍ന്ന് അന്ന് വൈകീട്ട് നറുക്കെടുപ്പു നടത്തിയാണ് 130 സമ്മാനങ്ങള്‍ നല്‍കുന്നതെന്നും സീപ് നോഡല്‍ ഓഫീസര്‍ പി ഡി സിന്ധു അറിയിച്ചു.
വോട്ടെടുപ്പ് ദിവസവും (ഏപ്രില്‍ 23) സ്വീപ് നറുക്കെടുപ്പു നടത്തുന്നുണ്ട്.


ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകള്‍ക്കു മുന്നിലും സ്വീപിന്റെ മെഗാ സമ്മാനപ്പെട്ടി വയ്ക്കും.
വോട്ട് ചെയ്തു വരുന്ന സമ്മതിദായകര്‍ക്ക് തങ്ങളുടെ കൈവശമുള്ള സ്ലിപ്പ് സമ്മാനപ്പെട്ടിയില്‍ നിക്ഷേപിക്കാം.
ഇത് ശേഖരിച്ച് നറുക്കെടുത്താണ് വോട്ടെടുപ്പിന്റെ പിറ്റേന്ന് സമ്മാനം നല്‍കുന്നത്.
സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ 9 ചൊവ്വാഴ്ച ഉച്ചക്ക് 2 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ ഭിന്നശേഷിയുള്ളവരുടെ സംഗമവും കലാപരിപാടികളും സംഘടിപ്പിക്കും.

Leave a Reply

%d bloggers like this: