Your SEO optimized title

ജില്ലാ കളക്ടര്‍ ടി.വി.അനുപമ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു

ചാലക്കുടി:തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ആര്‍ക്കും പരിക്കില്ല.
പോട്ട ദേശീയപാതക്കടുത്ത് പഴയ റോഡിലെ പാലത്തിന് സമീപമായിരുന്നു അപകടം.
തിരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു കളക്ടര്‍ സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ കളക്ടറുടെ കാര്‍ പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് റവന്യു വകുപ്പിന്റെ മറ്റൊരു കാറില്‍ കളക്ടര്‍ തൃശൂരിലേക്ക് തിരിച്ചു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Leave a Reply

%d bloggers like this: