Your SEO optimized title

കുന്നംകുളം ബസ്റ്റാന്റ് നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയി.

നഗരസഭ ഇത് സംമ്പന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.

കുന്നംകുളം: കുന്നംകുളം നിര്‍ദ്ധിഷ്ട ബസ്റ്റാന്റ് നിര്‍മ്മാണത്തിനായി കൊണ്ടുവന്നു സൂക്ഷിച്ച ഇരുമ്പു സാമഗ്രികള്‍ മോഷണം പോയി.
ബസ്റ്റാന്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സൂക്ഷിച്ച സാമഗ്രികള്‍ മോഷണം പോയതായി കാട്ടി നഗരസഭ അധികൃതര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.
കുന്നംകുളത്തിന്റെ സ്വപന പദ്ധതിയായ ബസ്റ്റാന്റ് നിര്‍മ്മാണം ഏറെ വിവാദങ്ങള്‍ക്കും, തടസങ്ങള്‍ക്കും ശേഷം മന്തി എ സി മൊയ്തീന്റെ നിരന്തരമായ ശ്രമ ഫലമായാണ് ഒടുവില്‍ നിര്‍മ്മാണ അനുമതി ലഭിച്ചത്.
നിര്‍മ്മാണത്തി ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചസമയത്ത് തന്നെ സാമഗ്രികള്‍ മോഷണം പോയത് നഗരസഭയുടെ വലിയ സുരക്ഷ വീഴ്ചയായാണ് കാണുന്നത്.
മോഷണം പോയത് ഇരുമ്പ് സാമഗ്രികള്‍ മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ എന്തൊക്കെയന്നത് സംമ്പന്ധിച്ച് നഗരസഭ അധികൃതര്‍ മൗനം പാലിക്കുകയാണ്.

Leave a Reply

%d bloggers like this: