Your SEO optimized title

വനത്തില്‍നിന്നും ചന്ദനം മുറിക്കാനെത്തിയ സംഘം പിടിയില്‍

കൊടകര: വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ചുങ്കാല്‍വനത്തില്‍ നിന്ന് ചന്ദനം മുറിച്ചു കടത്താനെത്തിയ ചന്ദന മാഫിയ സംഘം പിടിയില്‍.
ആറംഗ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു.
എറണാകുളം വലമ്പൂര്‍ പട്ടിമറ്റം പൂന്തിപ്പറമ്പില്‍ അനീഷ് ,
ചെങ്ങര കട്ടക്കയം അരുണ്‍കുമാര്‍,
സേലം ബേലൂര്‍ ആലടിപ്പട്ടി സ്വദേശികളായ മാണിക്യം ,രാജാമണി, കാമരാജ് എന്നിവരാണ് പിടിയിലായത്.
മണ്ണാര്‍ക്കാട് സ്വദേശിയായ ഷറഫുദ്ദീന്‍ എന്നയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ചുങ്കാല്‍ വനത്തിലെ മറ്റത്തൂര്‍ ഭാഗത്ത് ചന്ദനം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പെട്രോളിംഗിനിടയില്‍ വനപാലകര്‍ പിടികൂടുകയായിരുന്നു. മുറിച്ചെടുത്ത ചന്ദനമുട്ടികള്‍, വെട്ടുകത്തി, വാള്‍, പ്രതികള്‍ സഞ്ചരിച്ച കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
മറ്റൊരു കാറില്‍ എത്തിയ ഷറഫുദ്ദീന്‍ കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു.


വെള്ളിക്കുളങ്ങര ഫോറ്സ്റ്റ് റേഞ്ചര്‍ ടി.എസ്.മാത്യു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എസ്.ഷൈലന്‍, ചുങ്കാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബി.ശോഭന്‍ബാബു, ബീറ്റ് ഓഫീസര്‍മാരായ കെ.എസ്.സന്തോഷ്, പി.വി.മുപരളി, വി.ആര്‍.ഷാജു, വാച്ചര്‍ എം.ആര്‍.പ്രതീഷ് എന്നിവരാണ് ചന്ദനക്കടത്ത് സംഘത്തെ പിടികൂടിയത്.

Leave a Reply

%d bloggers like this: