Your SEO optimized title

കണ്ണൂരില്‍ 39 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി.

ലോക്സഭാ തെരഞ്ഞെടുപ്പിനായി കണ്ണൂര്‍ ജില്ലയില്‍ 39 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്നവയെന്ന് റിപോര്‍ട്ട്.
ഇത്തരം ബൂത്തുകളില്‍ ശക്തമായ സുരക്ഷാ സംവിധാനമൊരുക്കും.
പേരാവൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ 25 ബൂത്തുകളും, ഇരിക്കൂറില്‍ ആറും പയ്യന്നൂരില്‍ അഞ്ചും മട്ടന്നൂരില്‍ രണ്ടും, കൂത്തുപറമ്പില്‍ ഒന്നും ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്നവയാണ്.


ഇതിനു പുറമെ 134 ക്രിട്ടിക്കല്‍ ബൂത്തുകളും ജില്ലയില്‍ ഉണ്ട്. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്ന 233 വള്‍ണറബില്‍ ബൂത്തുകളും ഉണ്ടെന്നാണ് റിപോര്‍ട്ട്
വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ ഇത്തരം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സുരക്ഷാ സേനകളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ഈ ബുത്തുകള്‍. പുറമെ വെബ് കാസ്റ്റിങ്ങ്,
ലൈവ് വീഡിയോ കവറേജ് എന്നിവയും ഉണ്ടാകും.

Leave a Reply

%d bloggers like this: