Your SEO optimized title

സംഘടിത ശ്രമങ്ങളിലൂടെ തുല്യത അവകാശം നേടി എടുക്കണം -കെ. പി. എൻ അമൃത

കുന്നംകുളം : സംഘടിത ശ്രമങ്ങളിലൂടെ മാത്രമെ തുല്യത അവകാശം നേടി എടുക്കാൻ സാധിക്കൂ,
എങ്കിലെ സ്ത്രീശാക്തീകരണം പൂർണമാകൂ എന്ന് കില റിസേർച് ഓഫീസറും സാമൂഹിക പ്രവർത്തകയുമായ ഡോ . കെ. പി. എൻ അമൃത അഭിപ്രായപ്പെട്ടു.
ദേശീയ സരസ്സ് മേള സംഘടിപ്പിച്ച “സ്ത്രീ ശാക്തീകരണം കുടുംബശ്രീയിലൂടെ” എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്ക് സമൂഹം കല്പിക്കപെട്ട കുറെ വിലക്കുകളുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ അത് മാറ്റിയെടുക്കാൻ കഴിയൂ .
ഒരു സ്ത്രീ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സരസ്സ് മേളയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് കുടുംബശ്രീ ജെൻഡർ പ്രോഗ്രാം ഓഫീസർ സോയ തോമസ് സംസാരിച്ചു.സ്ത്രീ ശാക്തീകരണത്തിൽ കുടുംബശ്രീ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും, ലിംഗ അസമത്വങ്ങളെ കുറിച്ചും അവർ സംസാരിച്ചു .
അധികാര കേന്ദ്രങ്ങളിലും ലിംഗത്തിനതീതമായി സമത്വം വരണമെന്നും സോയ തോമസ് പറഞ്ഞു , രാവിലെ 11ന് ആരംഭിച്ച സെമിനാറിൽ ഹരിത കേരള മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ മോഡറേറ്ററായി.
നിരവധി സാംസ്‌കാരിക പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു

Leave a Reply

%d bloggers like this: