Your SEO optimized title

നന്ദി കുന്നംകുളം

കുന്നംകുളം : ദേശീയ സരസ് മേളയ്ക്കിന്നു തിരശീല വീഴുന്നു. പതിനൊന്നു ദിവസത്തെ വിപണന മാമാങ്കത്തിനു ശേഷം നിറഞ്ഞ മനസ്സോടെയാണ് സംരംഭകർ കുന്നംകുളത്തോട് യാത്ര പറയുന്നത് .
സമാപന തലേന്നും പ്രൗഡഗംഭീരമായ കലാസാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത് .
ആടിയും പാടിയും ദേശീയ സരസ് മേള പത്താം ദിവസവും അരങ്ങ് തകർത്തു.
പാട്ടും പറച്ചിലുമായി പ്രതിരോധ സംഗീതം തീർത്ത ഊരാളി ബാന്റും നൃത്ത നാടക സംഗീത വിരുന്നുമായി ട്രാൻസ്ജെൻഡേർസും സദസ്സിനെ വിസ്മയത്തിലാഴ്ത്തി.
രാവിലെ പതിനൊന്നിന് സ്ത്രീ ശാക്തീകരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ
കെ.പി.എൻ അമൃത (കില), കുടുംബശ്രീ പ്രോഗ്രാം മാനേജർ സോയ തോമസ്, ഹരിത കേരളം മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന കുടുംബശ്രീ മേളകളുടെ സ്ഥിരം സാന്നിധ്യമായ ട്രാൻസ് വനിതകളുടെ മികവാർന്ന കലാപരിപാടികൾ സദസ്സിനെ ഉത്സവ ലഹരിയിലാക്കി.
സാമൂഹികമായ അവഗണനകൾ നേരിടേണ്ടി വന്നപ്പോഴും തന്റേതായ കഴിവ് കൊണ്ട് കലാമേഖലയിൽ ഉയിർത്തെഴുന്നേറ്റു വന്ന ട്രാൻസ് വ്യക്തികൾ അവരുടേതായ കഴിവുകൾ സരസ് വേദിയിൽ തെളിയിച്ചു.
ട്രാൻസ് ജെൻഡേഴ്സിന്റെ സാമൂഹിക ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന ദ്വയ ട്രാൻസ്ജെൻഡേഴ്‌സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ അവതരിപ്പിച്ച നാടക നൃത്ത പരിപാടികൾ കാണികളേവരെയും ആവേശത്തിലാക്കി.
വൈകീട്ട് പ്രതിരോധ സംഗീതമൊരുക്കി പാട്ടും പറച്ചിലുമായി വന്ന ഊരാളി അംഗങ്ങൾ സരസ് മേളയെ ഒന്നടങ്കം പ്രതിരോധ താളം തീർത്ത് ജനകീയമാക്കി.

Leave a Reply

%d bloggers like this: