Your SEO optimized title

മുട്ടക്കലില്‍ എല്‍ ഡി എഫ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് തീയിട്ടു. 5 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമം നടത്തിയത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞത്.

എരുമപ്പെട്ടി : എരുമപ്പെട്ടി മുട്ടിക്കലില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ബോര്‍ഡും സ്ഥാനാര്‍ത്ഥി ഡോ.പി.കെ.ബിജുവിന്റെ പ്രചരണ ബോര്‍ഡുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ തീ വെച്ചു നശിപ്പിച്ച സംഭവത്തില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
മുട്ടിക്കല്‍ ഒരുപാക്ക പുഞ്ചയില്‍ സുബീഷ്, വെട്ടിക്കാട്ടില്‍ ബിനീഷ്, മുട്ടിക്കല്‍ വീട്ടില്‍ ബബിന്‍ലാല്‍, ആറ്റത്ര തേക്കിന്‍ക്കാട്ടില്‍ പ്രവീണ്‍, ഇടമനപ്പടി വൈശാഖ് എന്നിവരെയാണ് എസ്.ഐ.റിന്‍സന്‍ തോമസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു.
ഇന്നലെ രാത്രിയിലാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടികളും തോരണങ്ങളും തീവെച്ച് നശിപ്പിച്ചത്.
എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് സമീപം ബി.ജെ.പിയുടെ താമര ചിഹ്നം വരച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ ആര്‍.എസ്.എസ്, ബി.ജെ.പിയെന്ന് അടയാളപ്പെടുത്തുകയും പ്രകോപനപരമായ മുദ്രാവാക്യം എഴുതുകയും ചെയ്തിട്ടുണ്ട്.


ഇതിനിടയിലാണ് തീവെപ്പ് ഉണ്ടായത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമം നടത്തിയത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ എല്‍.ഡി.എഫ് മണ്ഡലം കമ്മറ്റിയും ,സി.പി.എം ഏരിയ, ലോക്കല്‍ കമ്മറ്റികളും പ്രതിഷേധിച്ചു.
എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി ടി.കെ.വാസു, സി.പി.എം ഏരിയ സെക്രട്ടറി എം.എന്‍.സത്യന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍,നേതാക്കളായ കെ.എം.അഷറഫ്, എം.എസ്.സിദ്ധന്‍, പി.ടി.ദേവസി,റീന ജോസ്, കെ.വി.രാജശേഖരന്‍ തുടങ്ങിയവര്‍ ഓഫീസ് സന്ദര്‍ശിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം കണ്ട് വിറളി പൂണ്ട ബി.ജെ.പിയും, ആര്‍.എസ്.എസും മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്ന് ടി.കെ.വാസു പറഞ്ഞു

Leave a Reply

%d bloggers like this: