Your SEO optimized title

മാഹിയില്‍ സി പി എം പിന്തുണ കമല്‍ഹാസന്.

ബിജെപിയും കോണ്‍ഗ്രസ് തമ്മിലാണ് പുതുച്ചേരിയില്‍ മല്‍സരം നടക്കുന്നത്.

മാഹി:മാഹിയില്‍ സിനിമാതാരം കമല ഹാസന്റെ പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ സിപിഎം തീരുമാനം.
പുതുച്ചേരി മണ്ഡലത്തില്‍ മക്കള്‍ നീതം മയ്യം സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഡോ എംഎസ് സുബ്രഹ്മണ്യത്തിനാണ് സിപിഎം പിന്തുണ നല്‍കുക.
ബിജെപിയും കോണ്‍ഗ്രസ് തമ്മിലാണ് പുതുച്ചേരിയില്‍ മല്‍സരം നടക്കുന്നത്.


കോണ്‍ഗ്രസിന് പിന്തുണ നല്‍കിയാല്‍ അത് കേരളത്തില്‍ ദോഷകരമായി ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കമലിന്റെ പാര്‍ട്ടിയെ പിന്തുണക്കാന്‍ സിപിഎം തീരുമാനിച്ചത്.
അതേസമയം മാഹിക്കാരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്തവരാണ് ബിജെപിയും കോണ്‍ഗ്രസും എന്നും അതുകണ്ടാണ് കമലിന്റെ പാര്‍ട്ടിയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Reply

%d bloggers like this: