Your SEO optimized title

കായലുകളില്‍ വന്‍ വിജയകരമായ കൂട് മത്സ്യക്കൃഷി തീര ക്കടലിലും

നാലു ലക്ഷം രൂപ വീതം വിലയുള്ള പത്ത് കൂടുകളും ഓരോ കൃഷിക്കും 30,000 രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെയും രണ്ട് ലക്ഷം രൂപയുടെ തീറ്റയും അഡാക്ക് സൗജന്യമായി നല്‍കും.

കൊല്ലം: കായലുകളില്‍ വന്‍ വിജയകരമായ കൂട് മത്സ്യക്കൃഷി തീര ക്കടലിലും നടപ്പാക്കാനുള്ള പദ്ധതിയുമായി ഫിഷറീസ് വകുപ്പ്‌.
വകുപ്പിന് കീഴിലുള്ള ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഒഫ് അക്വാകള്‍ച്ചര്‍ (അഡാക്) ആണ് പദ്ധതി തയ്യാറാക്കുന്നത്.
ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ പദ്ധതി നടപ്പാക്കും.
ഓരോ ജില്ലയിലും കുറഞ്ഞത് പത്ത് പേര്‍ വീതമുള്ള നാല് മത്സ്യത്തൊഴിലാളി സംഘങ്ങള്‍ രൂപീകരിക്കും.
ഒരു സംഘവും ഏഴ് ലക്ഷം രൂപ വിഹിതം നല്‍കണം.
ഓരോ സംഘത്തിനും നാലു ലക്ഷം രൂപ വീതം വിലയുള്ള പത്ത് കൂടുകളും ഓരോ കൃഷിക്കും 30,000 രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെയും രണ്ട് ലക്ഷം രൂപയുടെ തീറ്റയും അഡാക്ക് സൗജന്യമായി നല്‍കും.


സംഘങ്ങള്‍ക്ക് മറ്റ് ചെലവുകളൊന്നും ഇല്ല.
ഒരു കൂട്ടില്‍ നിന്ന് ഒരു കൃഷിക്ക് കുറഞ്ഞത് 4.5ലക്ഷം രൂപ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
കായലില്‍ 16 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ചതുരക്കൂടാണെങ്കില്‍ കടലില്‍ അതിന്റെ രണ്ടിരട്ടി വിസ്തീര്‍ണമുള്ള വൃത്തക്കൂടായിരിക്കും.
കായലില്‍ മുളകള്‍ കൊണ്ടുള്ള കൂടും മത്സ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ നൈലോണ്‍ വലയുമാണ്.കടലില്‍ കാഠിന്യമുള്ള പോളി എതിലിന്‍ കൂടും വലയുമായിരിക്കും.

കായലില്‍ കൂട് ചെളിയില്‍ ഉറപ്പിക്കുമ്പോള്‍ കടലില്‍ കൂടുകള്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് നങ്കൂരമിട്ട് നിറുത്തും.
ഈ കൂടുകള്‍ കടല്‍ പരപ്പില്‍ ചെറുതായി ഇളകിക്കൊണ്ടിരിക്കും. ഒരു കൂടിന് നങ്കൂരമിടാന്‍ പത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ വേണം.
കടലിലെ കൃഷി രീതി ഇങ്ങനെയാണ്.


സെപ്തംബര്‍ – ഒക്ടോബര്‍ – ഡിസംബറില്‍ കൃഷി ആരംഭിക്കും.

ഒരു കൃഷിയുടെ കാലാവധി ആറ് മാസമാിരിക്കും.

കടല്‍ പ്രക്ഷുബ്ധമാകുന്ന ജൂണ്‍ ജൂലായമാസങ്ങളില്‍ ഇടവേള നല്‍കും.
കാളാഞ്ചി, മോദ, പൊമ്പാനൊ മത്സ്യങ്ങളാണ് കൃഷി ചെയ്യുക.
ഒരു കൂട്ടില്‍ നൂറ് ഘനമീറ്റര്‍ വെള്ളം ഉണ്ടാകും.
ഇതില്‍ എട്ട് സെന്റിമീറ്ററുള്ള 2000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.

15 രൂപ വരെയാണ് ഒരു കുഞ്ഞിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.
ഇതില്‍ 1500 മത്സ്യക്കുഞ്ഞുങ്ങളെങ്കിലും അതിജീവിക്കും.
ദിവസം രണ്ട് നേരം ഇവയ്ക്ക് തീറ്റ നല്‍കണം.
ചിലവ് കുറയ്ക്കാന്‍ മത്സ്യാവശിഷ്ടവും നല്‍കാം.

ഒരു മീന്‍ ആറ് മാസം കൊണ്ട് ഒരു കിലോ വരെ വളരും.

ഒരു കിലോ കാളാഞ്ചിക്ക് 300 രൂപയാണ് വില.
ഇത്തരത്തില്‍ ഒരു കൂട്ടില്‍ നിന്നും 4.5 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാം.

ഈ കൂടുകള്‍ 5 വര്‍ഷം വരെ ഉപയോഗിക്കാനാകും.
കടലിലെ മത്സ്യലഭ്യത കുറയുന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കുകയാണ് തീരക്കടലിലെ കൂട് മത്സ്യകൃഷിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്.

കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, എച്ച്. സലിമിനെ ബന്ധപെടാവുന്നതാണ്.

Leave a Reply

%d bloggers like this: