ഡ്രൈവര്‍ പാമ്പായി. ലോറി തലകുത്തി മറിഞ്ഞു.

രാവിലെ എഴുന്നേറ്റ് ഒന്നുകൂടി പൂസായ ശേഷമാണ് ലോറി സ്റ്റാര്‍ട്ട് ചെയ്തത്.

കോട്ടയം: മദ്യപിച്ചു ലോറി ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞു.
മീനച്ചിലാറിന്റെ കൈവഴിയായ നീലിമംഗലം തോട്ടിലേക്കാണ് ലോറി മറിഞ്ഞത്.
ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നെലായായിരുന്നു അപകടം.


മില്‍മയുടെ യൂണിറ്റുകളിലേക്കുള്ള കുപ്പിവെള്ളവുമയി പോകുന്ന
ലോറി പാലത്തിന്സമീപമുള്ള സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
സമീപത്തെ ബിവറേജില്‍നിന്ന് മദ്യം വാങ്ങിയെത്തിയ ഡ്രൈവര്‍ മദ്യപിച്ച ശേഷം ലോറിയില്‍ കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റ് ഒന്നുകൂടി പൂസായ ശേഷമാണ് ലോറി സ്റ്റാര്‍ട്ട് ചെയ്തത്.
മുന്നോട്ടെടുത്തലോറി നിയന്ത്രണംവിട്ട ലോറി തോട്ടിലേക്കു മറിയുകയായിരുന്നു.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

%d bloggers like this: