Your SEO optimized title

അതിര്‍ത്തി തര്‍ക്കം വീട്ടമ്മ തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍

പെരുമ്പിലാവ് :- അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ വയോധികയും വീട്ടമ്മയുമായ ആല്‍ത്തറ മണാളത്തു വളപ്പില്‍ സുബൈര്‍ ഭാര്യ ഖദീജയെ (63) അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടമ്മ ധരിച്ച വസ്ത്രമുള്‍പ്പടെ ഇരു കൈകളും മാന്തി പൊളിച്ച നിലയിലുമാണ്.
സമീപത്തു താമസിക്കുന്ന ഷാജഹാനാണ് ഇവരെ ആക്രമിച്ചതെന്ന് വയോധിക വ്യക്തമാക്കി.
ഇരു വീട്ടുകാരുടെയും വീടിനോടു ചേര്‍ന്ന അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായ വിഷയത്തില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഖദീജയുടെ സഹോദരന്‍ വീട്ടി ലവളപ്പില്‍ അബൂബക്കറിനെതിരെ കഴിഞ്ഞ ദിവസം ഷാജഹാന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും സ്റ്റേഷന്‍ ജാമ്യം എടുക്കുകയും ചെയ്തിരുന്നു.
അബൂബക്കറിന്റെ പറമ്പിനോട് ചേര്‍ന്ന് അനുമതിയില്ലാതെ ഷാജഹാന്‍ ആരംഭിച്ച മതില്‍ കെട്ട് ജോലികള്‍ അബൂബക്കര്‍ തടയുകയും ഇരു സ്ഥലവും അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷം മതില്‍ കെട്ടിയാല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഷാജഹാന്‍ അബൂബക്കറിനെതിരെ പരാതി നല്‍കിയിരുന്നത്.
ഇതിനിടക്കാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ വീണ്ടും സംഘര്‍ഷമുണ്ടായത്.
യാതൊരു പ്രകോപനവും കൂടാതെ ഖദീജ വീട്ടുമുറ്റത്തു നില്‍ക്കുബ്ബോഴാണ് ആക്രമണമുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

%d bloggers like this: