Your SEO optimized title

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികളുടെ സൈക്കിള്‍ യാത്ര.

ചെന്നൈയ് മറീന ബീച്ചില്‍ നിന്നും തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്കാണ് സൈക്കിള്‍ സവാരി.

കുന്നംകുളം : ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വിദ്യാര്‍ഥികളുടെ സൈക്കിള്‍ റൈഡിന് കുന്നംകുളത്ത് സ്വീകരണം നല്‍കി.
8 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുള്ള റൈഡ് മാര്‍ച്ച് 30 ന് ചെന്നൈയ് മറീന ബീച്ചില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റൈഡ് കുന്നംകുളത്ത് കഴിഞ്ഞ ദിവസമാണ് കുന്നംകുളത്തെത്തിയത്.
സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് മൂലമറ്റത്തെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയായ എക്‌സോസിയയാണ് സൈക്കിള്‍ റൈഡിന് നേതൃത്വം നല്‍കുന്നത്.
ഏപ്രില്‍ 10ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ സമാപിക്കും. ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഈ സൈക്കിള്‍ റൈഡില്‍ മുപ്പതോളം കേന്ദ്രങ്ങളില്‍ സ്വീകരണവും,
ഒപ്പം വിവിധ വിദ്യാലയങ്ങളിലും ആള്‍ക്കൂട്ട പ്രദേശങ്ങളില്‍ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.
കുന്നംകുളം ബഥനി ഇംഗ്ലീഷ് സക്കൂളില്‍ നടന്ന സ്വീകരണത്തില്‍ സകൗട്ട്, വിദ്യാര്‍ഥികളും, അധ്യാപകരും പങ്കെടുത്തു. പുല്‍വാമയില്‍ ഭീരാക്രമണത്തിന് ശേഷം സന്ദര്‍ശനം നടത്തിയ സക്കൂള്‍ പ്രധാനാധ്യാപകന്‍ ഫാ. പ്‌തോസ് ഒ ഐ സി. തന്റെ നേരറിവുകള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.
ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളായ നിര്‍മല്‍ ആന്റണി, എസ് ദേവജിത, ഗോകുല്‍ കൃഷ്ണ, ബി എല്‍ ജിഷ്ണു,ഫെറോലിന്‍ ഫ്രാന്‍സിസ്, ക്രിസ്റ്റോ ജോണ്‍, ജസ്ബിന്‍ ജോയ്, എസ് എസ് ബാദുഷാന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് റൈഡില്‍ പങ്കെടുക്കുന്നത്. ക്രിസ്റ്റോ ജോണ്‍ കുന്നംകുളം സ്വദേശിയാണ്,. വിശ്രമത്തിനുശേഷം ഞായറാഴ്ച കാലത്ത് സംഘം കുന്നംകുളത്തുനിന്ന് വീണ്ടും യാത്ര തുടരും

പടം. സൈക്കിള്‍റൈഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ കുന്നംകുളത്ത്്

Leave a Reply

%d bloggers like this: